Categories

ക്ഷേത്ത്രതിലെ സ്വത്തിനെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല: ഉത്രാടം തിരുനാള്‍

uthradam-thirunalതിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയുടെ കണക്കെടുപ്പിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയില്ലെന്ന് തിരുവിതാംകൂര്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതി പ്രകാരം, ന്യായപ്രകാരം ഇത് സംബന്ധിച്ച് ഒന്നും പറയാന്‍ പാടില്ല. കണക്കെടുപ്പിനെ കുറിച്ച് മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഉത്രാടം തിരുനാള്‍ പറഞ്ഞു.

അതിനിടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പരിശോധനാവിധേയമാക്കുന്ന സ്വത്തുക്കള്‍ എന്നും ശ്രീപത്മനാഭന്റേതുതന്നെ ആയിരിക്കുമെന്ന് മാര്‍ത്താണ്ഡവര്‍മ മറ്റൊരു മാധ്യമത്തോട് പറഞ്ഞു.

അതിനിടെ ക്ഷേത്രത്തിലെ നിധിയുടെ മൂല്യം 90,000 കോടി രൂപ കവിഞ്ഞതോടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തില്‍ ദേവസ്വം മന്ത്രിയും, ഡി.ജി.പിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

2 Responses to “ക്ഷേത്ത്രതിലെ സ്വത്തിനെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല: ഉത്രാടം തിരുനാള്‍”

  1. su..

    ഹിസ്‌ ഹൈനെസ് ഉത്രാടം തിരുനാള്‍

  2. balan

    ശ്രീ പട്മ്നഭാണ്ടേ സ്വതേ അദ്ദേഹത്തിന് തന്നെ ! ഇതേ പൊതു ജനതിണ്ടേ അല്ലാ ബി ജെ പി കരടെതോ സര്കരിന്ടെതോ അല്ലാ ! ഇതേ ആരും സുഷികണ്ട ഭഗവാനു തന്നെ അറിയാം സുഷിക്കാന്‍ !

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.