ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റിയ അപകടത്തില്‍ 23 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കു പറ്റിയതായുമാണ് റിപ്പോര്‍ട്ട്. മുസാഫര്‍ നഗറിലെ ഖതൗലിയിലാണ് അപകടം.

Subscribe Us:

പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്പ്രസാണ് അപകടത്തില്‍ പെട്ടത്. ട്രെയിനിന്റെ ആറു ബോഗികളാണ് പാളം തെറ്റിയത്. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍.

ദേശീയ ദുരന്തനിവാരണ സേന ഖതൗലി സ്റ്റേഷനിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ടെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകിട്ട് 5.50 നാണ് അപകടം നടന്നതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.


Also Read:  ‘ബൗളര്‍മാരെ പഞ്ഞിക്കിടാന്‍ മാത്രമല്ല ഓട്ടോറിക്ഷയോടിക്കാനും ധവാനറിയാം’; നട്ടപ്പാതിരയ്ക്ക് ധവാന്റേയും പാണ്ഡ്യയുടേയും ഓട്ടോ സവാരി, വീഡിയോ കാണാം


സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 3.5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും നിസാര പരുക്കുളളവര്‍ക്ക് 25,000 രൂപയും അദ്ദേഹം പ്രഖ്യാപിച്ചു.

പ്രിയ്യപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തിനൊപ്പം പങ്കു ചേരുന്നതായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു.