മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കു പറ്റിയതായുമാണ് റിപ്പോര്‍ട്ട്. മുസാഫര്‍ നഗറിലെ ഖതൗലിയിലാണ് അപകടം.

പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്പ്രസാണ് അപകടത്തില്‍ പെട്ടത്. ട്രെയിനിന്റെ ആറു ബോഗികളാണ് പാളം തെറ്റിയത്. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍.

ദേശീയ ദുരന്തനിവാരണ സേന ഖതൗലി സ്റ്റേഷനിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ടെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകിട്ട് 5.50 നാണ് അപകടം നടന്നതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.