മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്ക് നിലവിലുള്ള ടീമിനെ നിലനിര്‍ത്താന്‍ ഇന്ത്യന്‍ സെല്കഷന്‍ കമ്മറ്റി തീരുമാനിച്ചു. എന്നാല്‍ പര്യാടനത്തിലെ ഏക ടി-20 മത്സരത്തിനുള്ള ടീമില്‍ റോബിന്‍ ഉത്തപ്പയെയും യൂസഫ് പഠാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൗതം ഗംഭീറിനും പാര്‍ഥിവ് പട്ടേലിനും പകരമാണ് ഇരുവരും ടീമില്‍ തിരിച്ചെത്തിയത്.

ഒക്‌ടോബര്‍ 29ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ മൈതാനിയിലാണ് മത്സരം. വിവാഹം നടക്കുന്നതിനാലാണ് ഗംഭീറിനെ ഒഴിവാക്കിയത്. മൂന്നു വര്‍ഷത്തിനുശേഷമാണ് ഉത്തപ്പ വീണ്ടും ടീമില്‍ ഇടംപിടിക്കുന്ന്ത്. പ്രഥമ ടി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഉത്തപ്പ ഇന്ത്യയ്ക്കുവേണ്ടി 38 ഏകദിനങ്ങളും ഒന്‍പത് ട്വന്റി 20 മത്സരങ്ങളും കളിച്ചുട്ടുണ്ട്.

2008ലാണ് ഉത്തപ്പ അവസാനമായി ദേശീയ ടീമില്‍ കളിച്ചത്. വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് യൂസഫ് പഠാനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ചലഞ്ചര്‍ ട്രോഫിയില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇരുതാരങ്ങള്‍ക്കും വീണ്ടും ഇന്ത്യന്‍ ടീമില്‍ പ്രവേശനം നേടിക്കൊടുത്തുത്.

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ ഇപ്പോള്‍ പരമ്പരയില്‍ 2-0ന് മുന്നിട്ടുനില്‍ക്കുകയാണ്. അഞ്ച് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന് പരമ്പരയിലെ ശേഷിക്കുന്ന് മൂന്ന് മത്സരങ്ങള്‍ ഒക്‌ടോബര്‍ 20ന് മൊഹാലിയിലും 23ന് മുംബൈയിലും 25ന് കൊല്‍ക്കത്തയിലമായി നടക്കും.