ചെന്നൈ: ധനുഷ് പ്രേക്ഷകരോട് മാപ്പു ചോദിച്ചിരിക്കുന്നു. എന്തിനെന്നോ, ചില വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങളില്‍ അഭിനയിക്കേണ്ടിവന്നതിന്. ആരേയും വേദനിപ്പിക്കണമെന്നുദ്ദേശിച്ചല്ല അത്തരം സീനുകള്‍ ചെയ്തത്. ആര്‍ക്കെങ്കിലും ആരംഗങ്ങള്‍ വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മുഴുവന്‍ ടീമം അംഗങ്ങള്‍ക്കുവേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു, ധനുഷ് റിപ്പോര്‍ട്ടേഴ്‌സിനോട് പറഞ്ഞു.

വെള്ളിയാഴ്ച റിലീസായ ധനുഷിന്റെ ‘ഉത്തമ പുത്രന്‍‍’ എന്ന ചിത്രത്തിലെ ചില സീനുകളാണ് ധനുഷിനെക്കൊണ്ട് മാപ്പുപറിയപ്പിച്ചത്. ചിത്രത്തില്‍ ധനുഷും വിവേകും ഒരു പ്രത്യേക ബിസിനസ് വിഭാഗങ്ങളെ വിമര്‍ശിച്ച് സംസാരിക്കുന്നുണ്ട്. ഈ സീനിനെതിരെ കോയമ്പത്തൂരിലെ ചിലയാളുകള്‍ തിയ്യറ്ററില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു.
ഈ സീനും ഡയലോഗും ചിത്രത്തില്‍ നിന്ന് എത്രയും പെട്ടെന്ന് ഒഴിവാക്കുമെന്നും ധനുഷ് പറഞ്ഞു.