Administrator
Administrator
രോഗമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 226 സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കി
Administrator
Sunday 17th April 2011 12:07pm

Uterus of 226 removed in Rajasthanജയ്പൂര്‍: രാജസ്ഥാനിലെ സ്വകാര്യ ആശുപത്രികളില്‍ പണത്തിന് വേണ്ടി 226 സ്ത്രീകളുടെ ഗര്‍ഭ പാത്രം നീക്കം ചെയ്തതായി പരാതി. പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ ദൗസ ജില്ലയിലെ നാല് ആശുപത്രികളില്‍ 2010 മാര്‍ച്ചിനും ഫെബ്രുവരിക്കിമിടയിലാണ് സംഭവമുണ്ടായത്.

‘ശസ്ത്രക്രിയ നടത്തി ഗര്‍ഭ പാത്രം നീക്കം ചെയ്തില്ലെങ്കില്‍ മാരകമായ രോഗബാധയുണ്ടാകുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇങ്ങിനെ ശസ്ത്രക്രിയക്കായി ഓരോരുത്തരില്‍ നിന്നും 12,000,14,000 രൂപ വീതം വാങ്ങി’- എന്‍.ജി.ഒ പ്രവര്‍ത്തകനായ ദുര്‍ഗപ്രസാദ് പറയുന്നു. വിവരവാകശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇത്രയും അധികം ഓപറേഷനുകള്‍ നടന്നതായി വ്യക്തമായത്.

എന്നാല്‍ സംഭവത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കേസെടുക്കാന്‍ നിയമമില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. അതേസമയം സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അയ്മദുദ്ധീന്‍ അഹമ്മദ് വ്യക്തമാക്കി. നാല് ആശുപത്രികളുടെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു ആശുപത്രി ഇതുവരെ രജിസ്‌ട്രേഷനില്ലാതെയാണ് പ്രവര്‍ത്തിച്ചത്- അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗര്‍ഭപാത്രത്തില്‍ പ്രശ്‌നമുള്ളതിനാലാണ് അത് നീക്കം ചെയ്തതെന്നും അതിന് സ്ത്രീകളുടെ സമ്മതപത്രം ലഭിച്ചിട്ടുണ്ടെന്നും ആശുപത്രിവൃത്തങ്ങള്‍ പറയുന്നു.

Advertisement