മനാമ: കേരള മുസ്ലിംകള്‍ ഇതര ഭാഗങ്ങളിലെ മുസ്ലിംകളില്‍ നിന്നും സാസ്‌കാരികമായും വൈജ്ഞാനികമായും മറ്റും ഏറെ വ്യത്യസ്ത പുലര്‍ത്തുന്നതില്‍ സമസ്തയുടെ സാന്നിധ്യം അനിഷേധ്യമാണെന്ന് യുവ പണ്ഢിതനും വാഗ്മിയും ദുബൈ സുന്നി സെന്റര്‍ റിസോഴ്‌സ് പേഴ്‌സണുമായ ഉസ്താദ് അലവിക്കുട്ടി ഹുദവി.ഇപ്പോള്‍ ഇതര സ്‌റ്റേറ്റുകളിലേക്കു കൂടി വ്യാപിപ്പിക്കുന്ന സമസ്തയുടെ നവോത്ഥാന ശ്രമങ്ങള്‍ക്ക് ശക്തിപകരേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്നും  അദ്ദേഹം പറഞ്ഞു.

സമസ്ത കേരള സുന്നി ജമാഅത്തും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എ ഫും സംയുക്തമായി നടത്തുന്ന സമസ്ത ആദര്‍ശ കാമ്പയിന്‍ പ്രചരണോദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നുവദ്ധേഹം

Subscribe Us:

പാരമ്പര്യത്തെയും പ്രമാണങ്ങളെയും കൈയ്യൊഴിച്ച് ആദ്യം ആശയം സ്ഥാപിക്കുകയും പിന്നീടവക്ക് പ്രമാണങ്ങള്‍ തേടുകയും ചെയ്തതിന്റെ തിക്തഫലമാണ് സമീപകാല വിവാദങ്ങങ്ങളുടെ മുഖ്യ ഹേതുവെന്നും പ്രമാണബന്ധിതമായ പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്ക് മാത്രമാണതിന് പരിഹാരമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.

മുസ്ലിം നവോത്ഥാനം അവകാശികളും അവകാശ വാദവും എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്നിന് കോഴിക്കോട്ട് നടക്കാനിരിക്കുന്ന എസ്.വൈ.എസ് നവേത്ഥാന സമ്മേളത്തിന്റെ അനുബന്ധമായാണ് ബഹ്‌റൈനില്‍ ആദര്‍ശ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കാമ്പയിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ഏരിയ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.

ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്ത ആക്ടിംഗ് പ്രസിഡന്റ് സൈതലവി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കോ ഓര്‍ഡിനേറ്റര്‍ ഉസ്താദ് ഉമറുല്‍ ഫാറൂഖ് ഹുദവി ഉദ്ഘാടനം ചെയ്തു.  വി.കെ കുഞ്ഞഹമ്മദാജി, ശഹീര്‍ കാട്ടാമ്പള്ളി. കളത്തില്‍ മുസ്ഥഫ, ശറഫുദ്ധീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍, ലത്വീഫ് പൂളപ്പൊയില്‍, ഉബൈദുല്ലാ റഹ്മാനി എന്നിവര്‍ സംബന്ധിച്ചു.എസ്. എം . അബ്ദുല്‍ വാഹിദ് സ്വാഗതവും മുഹമ്മദലി ഫൈസി നന്ദിയും പറഞ്ഞു.