എഡിറ്റര്‍
എഡിറ്റര്‍
ഉസൈന്‍ ബോള്‍ട്ട് ക്രിക്കറ്റിലേക്ക്
എഡിറ്റര്‍
Tuesday 14th August 2012 9:19am

മെല്‍ബണ്‍: ട്രാക്കില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച ലോകത്തെ അതിവേഗ ഓട്ടക്കാരനായ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ക്രിക്കറ്റിലും ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ്. പണ്ടുമുതലേ ക്രിക്കറ്റ് ആരാധന തലയ്ക്കുപിടിച്ച ബോള്‍ട്ട് എന്നാല്‍ പൊടുന്നനെ ഓട്ടത്തിന്റെ പാതയിലേക്ക് തിരിയുകയായിരുന്നു.

Ads By Google

എങ്കിലും ഒളിമ്പിക്‌സും ആരവവുമെല്ലാം അവസാനിച്ച ഈ വേളയില്‍ ക്രിക്കറ്റിലേക്ക് വരണമെന്ന് ഉറച്ചുതീരുമാനിച്ചിരിക്കുകയാണ് താരം. ഓസ്‌ട്രേലിയയിലെ ബിഗ്ബാഷ് ട്വന്റി-20 ക്രിക്കറ്റ് ലീഗിലൂടെ കളിക്കളത്തിലേക്ക് വരാനാണ് ബോള്‍ട്ട് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

ടെസ്റ്റ് മത്സരങ്ങളിലെ മുട്ടിമുട്ടിയുള്ള കളിയിലൊന്നും ബോള്‍ട്ടിന് താത്പര്യമില്ല. ഓരോ ബോളും അടിച്ചുപറത്താന്‍ കഴിയുന്ന ട്വന്റി-20 യിലാണ് താരത്തിന് കമ്പം. അതുകൊണ്ട് തന്നെയാണ് തന്റെ കന്നി മത്സരം ട്വന്റി-20 യിലൂടെയാകാമെന്ന്  തീരുമാനിച്ചതെന്നും ബോള്‍ട്ട് പറയുന്നു.

‘ട്വന്റി-20 മത്സരങ്ങളിലെ ആക്രമണാത്മക ബാറ്റിങ്ങാണ് എന്നെ പ്രലോഭിപ്പിച്ചിരിക്കുന്നത്. പല ക്രിക്കറ്റ് കളിക്കാരും ഗ്രൗണ്ടില്‍ തകര്‍ത്തുകളിക്കുന്നത് കണ്ട് അസൂയയോടെ ഞാന്‍ ഇരുന്നിട്ടുണ്ട്. എന്നാല്‍ എന്റെ ഉദ്യമം എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. എങ്കിലും ശ്രമിച്ചുനോക്കാം’- ബോള്‍ട്ട് പറഞ്ഞു.

അതേസമയം മെല്‍ബണ്‍ സ്റ്റാര്‍സ് ടീം ബോള്‍ട്ടിനുവേണ്ടി ടീമിലെ ഒരു സ്ഥാനം മാറ്റിവെച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ബോള്‍ട്ടുമായി സംസാരിക്കുകയും ഗൗരവമായാണോ ഇതു പറഞ്ഞതെന്ന് ചോദിക്കുകയും ചെയ്തിരുന്നു.

ഗൗരവത്തിലാണ് പറഞ്ഞതെങ്കില്‍ ബോള്‍ട്ടിനെ സഹായിക്കാന്‍ തയ്യാറാണെന്ന്‌ വോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ 100മീ., 200മീ.ഓട്ടങ്ങളിലും 4×100 മീറ്റര്‍ റിലേയിലും ഒന്നാമതെത്തിയ ബോള്‍ട്ട് ബെയ്ജിങ്ങില്‍ നാലുവര്‍ഷം മുന്‍പ് കൈവരിച്ച ട്രിപ്പിള്‍ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു.

Advertisement