എഡിറ്റര്‍
എഡിറ്റര്‍
ബാറ്റണ്‍ വേണമെന്ന് ബോള്‍ട്ട്, തരില്ലെന്ന് ഒഫീഷ്യല്‍സ്
എഡിറ്റര്‍
Monday 13th August 2012 8:30am

ലണ്ടന്‍: ഇത്തവണത്തെ ഒളിമ്പിക്‌സിലെ യഥാര്‍ത്ഥ താരം ആരായിരുന്നെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാവുന്ന പേരാണ് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റേത്. എന്നാല്‍ ട്രാക്കില്‍ മുടിചൂടാമന്നനായി നിന്ന ഉസൈന്‍ ബോള്‍ട്ടിന്റെ ചെറിയൊരു ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ഒളിമ്പിക്‌സ് ഒഫീഷ്യല്‍സ് തയ്യാറായില്ല.

Ads By Google

4×100 മീറ്റര്‍ റിലേക്കുശേഷം സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ബോള്‍ട്ടിന് താന്‍ കയ്യിലേന്തിയ ബാറ്റണ്‍ സ്വന്തമാക്കണമെന്ന് ഒരാഗ്രഹം. ആരോടും ചോദിക്കാതെ ബോള്‍ട്ട് അത് കൈയ്യിലേന്തി പോവുകയും ചെയ്തു. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ട ഒഫീഷ്യല്‍സ് ബോള്‍ട്ടിന്റെ കയ്യില്‍ നിന്നും ബാറ്റണ്‍ പിടിച്ചുവാങ്ങി.

എന്നാല്‍ ഇത് തനിയ്ക്ക് അവകാശപ്പെട്ടതാണെന്നും തിരിച്ചുതരാന്‍ കഴിയില്ലെന്നുമായിരുന്നു ബോള്‍ട്ടിന്റെ വാദം. എന്നാല്‍ താരങ്ങള്‍ക്ക് ബാറ്റണ്‍ നല്‍കാന്‍ കഴിയില്ലെന്ന് ഒഫീഷ്യല്‍സ് വ്യക്തമാക്കി. തുടര്‍ന്ന് ബോള്‍ട്ടിന് ബാറ്റണ്‍ തിരിച്ചേല്‍പ്പിക്കേണ്ടി വരികയും ചെയ്തു. എന്നാല്‍ ഇതറിഞ്ഞെത്തിയ അധികൃതര്‍ ബാറ്റണ്‍ ബോള്‍ട്ടിന് തന്നെ കൊടുക്കാന്‍ പറഞ്ഞു.

ആ ബാറ്റണ്‍ സ്വന്തമാക്കാന്‍ ആരേക്കാളും അവകാശം ബോള്‍ട്ടിനാണെന്നും ബാറ്റണ്‍ തരില്ലെന്ന് പറഞ്ഞതില്‍ വിഷമം തോന്നേണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഒരല്പനേരത്തേക്കെങ്കിലും വിഷാദത്തോടെ നിന്ന ബോള്‍ട്ട് തന്റെ സ്വതസിദ്ധമായ ചിരിയോടെ ബാറ്റണുമായി ട്രാക്ക് വിട്ടു.

Advertisement