മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ടീമിലെ ആദ്യ മുസ്‌ലിം ക്രിക്കറ്ററാകാന്‍ തയ്യാറെടുക്കുകയാണ് ഉസ്മാന്‍ കവാജ. ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ പരുക്കാണ് ഈ താരത്തെ ദേശീയ ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ താരം കളിച്ചേക്കുമെന്നാണ് സൂചന.

ചെറുപ്പം മുതലുള്ള തന്റെ ആഗ്രഹമാണ് ഇതോടെ സാധ്യമാകുന്നതെന്ന് കവാജ പ്രതികരിച്ചു. പാക്കിസ്താനില്‍ ജനിച്ച ഉസ്മാന്‍ മാതാപിതാക്കളോടോപ്പം ആസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്നാമ് റിക്കി പോണ്ടിംഗ് അവസാന ടെസ്റ്റില്‍ നിന്നും പിന്‍മാറിയത്. മൈക്കല്‍ ക്ലാര്‍ക്കായിരിക്കും പോണ്ടിംഗിനുപകരം ടീമിനെ നയിക്കുക.