ലണ്ടന്‍: രാത്രിയിലെ ഉറക്കമില്ലായ്മ ശല്യമാകുന്നുണ്ടോ? കാരണം ഒരു പക്ഷേ നിങ്ങള്‍ കുഞ്ഞിനെപ്പോലെ കൊണ്ടുനടക്കുന്ന മൊബൈല്‍ ഫോണോ ടാബ്ലറ്റോ ആകാം.

മൊബൈലിന്റെയും ടാബ്ലറ്റിന്റേയും അമിത ഉപയോഗം ഉറക്കം നഷ്ടപ്പെടുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെയുള്ള മൊബൈല്‍ ഉപയോഗം ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് ലണ്ടനിലെ ലൈറ്റനിങ് റിസര്‍ച്ച് സെന്റര്‍ പറയുന്നത്.

Ads By Google

മനുഷ്യ ശരീരത്തിന്റെ ജൈവ ഘടികാരത്തെ നിയന്ത്രിക്കുന്ന മെലാട്ടോണിന്റെ പ്രവര്‍ത്തനം ഗാഡ്ജറ്റ്‌സുകളില്‍ നിന്നും പുറംന്തള്ളുന്ന വികരിണങ്ങള്‍ മന്തഗതിയിലാക്കുമെന്നാണ് പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

ഇത്തരം വികിരണങ്ങള്‍ മെലാട്ടോണിന്റെ പ്രവര്‍ത്തനം 22 ശതമാനം വരെ കുറക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.

കൗമാരക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും പഠനത്തില്‍ പറയുന്നു.