ന്യൂദല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ കുറയ്ക്കാന്‍ ഇടക്കാല ഉത്തരവായി. ഫീയില്‍ 200 രൂപയുടെ കുറവാണ് വരുത്തിയിരുന്നത്. ഇതോടെ ഫീ 775 രൂപയില്‍ നിന്നും 575 രൂപയായാണ് കുറഞ്ഞത്.

കേരളത്തിന്റെ നിലപാട് അറിയിക്കാന്‍ സമയം നല്‍കാതെയാണ് നിരക്കുയര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് കേരളം വാദിച്ചു. വിഷയത്തില്‍ കേരളത്തിന്റെ വാദം പരിഗണിച്ചശേഷം എയര്‍പോര്‍ട്ട് അതോറിറ്റി അവസാന തീരൂമാനമെടുക്കുമെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു.