കൊല്‍ക്കത്ത: ശവസംസ്‌കരണത്തിന് വിറകിന് പകരം ചാണകം ഉപയോഗിക്കുന്നത് നടപ്പിലാക്കണമെന്നാവശ്യവുമായി ആര്‍.എസ്.എസ് അനുബന്ധ സംഘടന. ഗൗ സേവ പരിവാര്‍.

ഈ ആവശ്യവുമായി കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പറേഷനെ സമീപിച്ചിരിക്കുകയാണ് അവര്‍. സര്‍ക്കാര്‍ ശ്മശാനങ്ങളില്‍ നടക്കുന്ന സംസ്‌ക്കാര ചടങ്ങുകളില്‍ ചാണകം ഉപയോഗിക്കണമെന്നാണ് ആവശ്യം.


Dont Miss കൊച്ചി മെട്രോയില്‍ മോദിക്കൊപ്പം വലിഞ്ഞുകയറി കുമ്മനം; ഇരിപ്പിടം തരപ്പെടുത്തിയത് ഗവര്‍ണര്‍ക്ക് അടുത്ത് 


മരത്തടികളെ അപേക്ഷിച്ച് മലിനീകരണതോത് കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗസേവ പരിവാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനെ സമീപിച്ചത്. ഈര്‍പ്പം കുറവായതിനാല്‍ വിറകിനെ അപേക്ഷിച്ച് കുറഞ്ഞസമയം കൊണ്ട് കത്തിത്തീരുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

വിറകില്‍ 20ശതമാനത്തിന്റെ അടുത്താണ് ഈര്‍പ്പമെങ്കില്‍ ചാണകത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണെന്നും ഗോ സേവ പരിവാര്‍ നേതാവ് ലളിത് അഗര്‍വാള്‍ പറയുന്നു.

കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പറേഷന് മുന്നിലുള്ള നീംതല ശ്മശാനത്തില്‍ ഇത് സംബന്ധിച്ചുള്ള ഡെമോ യും സംഘടന നടത്തി.

പ്രകൃതിയോട് ഇണങ്ങുന്നതും, മലിനീകരണ തോതും ചെലവ് കുറക്കുന്നതുമായ രീതിയാണിത്, തങ്ങളുടെ ഡെമോ പ്രദര്‍ശനത്തില്‍ അധികൃതര്‍ തൃപ്തി അറിയിച്ചെന്നും നടപ്പിലാക്കാനുള്ള അവരുടെ അനുവാദമാണ് ഇനി വേണ്ടതെന്നും ലളിത് അഗര്‍വാള്‍ പറഞ്ഞു.

250 കിലോ ചാണകം ഉണ്ടെങ്കില്‍ ശവസംസ്‌ക്കാര ചടങ്ങുകള്‍ നിസാരമായി നടത്താമെന്നും വിറകിനേക്കാള്‍ ഏറെ ലാഭമാണ് ഇതെന്നും സംഘടന പറയുന്നു.