വാഷിംഗ്ടണ്‍:യു.എസ് പ്രസിഡന്റ് ബറാക് ഒബാമയെ വധിക്കാന്‍ ഉസാമ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. ലാദന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അബോട്ടാബാദിലെ വീട്ടുപരിസരത്തുനിന്നു ലഭിച്ച ഫയലുകളിലാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വിവരങ്ങള്‍ കണ്ടെത്തിയത്.

ഒബാമയുടെ വധം കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നു വ്യക്തമാക്കി ലാദന്‍ എഴുതിയ കത്തുകളിലൊന്ന് അമേരിക്കന്‍സേനയ്ക്കു ലഭിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളിലെ വിപ്ലവത്തെ പിന്തുണച്ചുകൊണ്ടുള്ള സന്ദേശമടങ്ങിയ ഓഡിയോടേപ്പും സേനയ്ക്കു ലഭിച്ചിട്ടുണ്ട്. എന്നാല്‍ യമനിലെയും ലിബിയയിലെയും ജനകീയപ്രക്ഷോഭങ്ങളെക്കുറിച്ച് സന്ദേശത്തില്‍ പരാമര്‍ശമില്ല. ലാദന്‍ പുറംലോകവുമായി അകന്നുകഴിഞ്ഞിരുന്നതിന്റെ തെളിവായാണ് ഉദ്യോഗസ്ഥര്‍ ഇതിനെ കാണുന്നത്.

ലാദന്‍ ആറുവര്‍ഷത്തോളം കഴിഞ്ഞ അബോട്ടാബാദിലെ വസതിയില്‍നിന്നു അശ്ലീല സിഡികളുള്‍പ്പടെയുള്ള വിഡിയോടേപ്പുകള്‍, ഡയറി, കംപ്യൂട്ടറുകള്‍ എന്നിവയെല്ലാം അമേരിക്കന്‍സേന പിടിച്ചെടുത്തിട്ടുണ്ട്‌