bin-ladanഇസ്ലാമാബാദ്: ലാദന്‍ പിടിക്കപ്പെടുമ്പോള്‍ നിരായുധനായിരുന്നെന്ന് ലാദന്റെ മകള്‍ വ്യക്തമാക്കി. ലാദന്റെ മരണത്തെച്ചൊല്ലി ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കെയാണ് ബുധനാഴ്ച 12 വയസുകാരിയായ മകളുടെ വെളിപ്പെടുത്തല്‍. പിതാവിനെ തടഞ്ഞുവെച്ചശേഷം വെടിവെച്ചുകൊല്ലുകയായിരുന്നു. ഇതോടെ ദീര്‍ഘകാലത്തെ ആസൂത്രണത്തിനുശേഷം കമാന്‍ഡോ ഓപ്പറേഷനിലൂടെ ലാദനെ ഏറ്റുമുട്ടലില്‍ വധ്ക്കുകയായിരുന്നെന്ന യു.എസ് ഭരണകൂടത്തിന്റെ വാദം വിവാദമായി. ലാദന്‍ വധിക്കപ്പെട്ട അബോട്ടാബാദിലെ കെട്ടിടവും പരിസരവും കണ്ടാല്‍ യു.എസ് അധികൃതര്‍ പറയുന്നതുപോലുള്ള ഏറ്റുമുട്ടല്‍ നടന്നതിന്റെ ലാഞ്ചന പോലും കാണാനില്ലെന്ന ്ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിലെ സുരക്ഷാഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി.

യെമന്‍കാരിയായ ഭാര്യയുടെ അടുത്താണ് ഈ മകള്‍ ഇപ്പോഴുള്ളതെന്ന് ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലാദന്റെ 12 ഓളം ഭാര്യമാരും മക്കളും തങ്ങളുടെ സംരക്ഷണയിലാണെന്നും ഉസാമ കൊല്ലപ്പെട്ടു എന്നതിന്‍ ഏകതെളിവ് മകളുടെ വെളിപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.

ഉസാമ ബിന്‍ ലാദനെ വീട്ടില്‍വെച്ച് പിടികൂടുകയും പുറത്തേക്ക് കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നെന്നും ഒരു അറബി ചാനല്‍ വെളിപ്പെടുത്തി. ഉസാമയുടെ മകന്റേതടക്കം നാലു മൃതദേഹങ്ങളാണ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയത്. കാലില്‍ പരിക്കേറ്റ യെമന്‍സ്ത്രീ ഉള്‍പ്പടെ 3 സ്ത്രീകളും 9 കുട്ടികളും ഇപ്പോള്‍ തടവിലാണ്.