എഡിറ്റര്‍
എഡിറ്റര്‍
ഉസൈന്‍ ബോള്‍ട്ടിന്റെ ആരാധകരായി യുവരാജും ഷെയ്ന്‍ വോണും
എഡിറ്റര്‍
Tuesday 7th August 2012 12:02pm

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന് ആരാധകരുണ്ടാവുകയെന്നത് വലിയ കാര്യമൊന്നുമല്ല, ഇന്ത്യയിലും അദ്ദേഹത്തിന്‌ ഏറെ ആരാധകരുണ്ട്.

എന്നാല്‍ ക്രിക്കറ്റ് ലോകത്തുള്ള രണ്ട് താരങ്ങള്‍ ഉസൈന്‍ ബോള്‍ട്ടിനെ അങ്ങേയറ്റം ആരാധിക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിങ്ങും ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണുമാണ് അതില്‍ പ്രധാനികള്‍.

Ads By Google

ലണ്ടന്‍ ഒളിമ്പിക്‌സില്‍ നൂറുമീറ്ററില്‍ വീണ്ടും സ്വര്‍ണം നേടി തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച ഈ താരത്തെ ട്വിറ്ററിലൂടെയാണ് യുവരാജും വോണും അഭിനന്ദിച്ചത്. ബോള്‍ട്ടിന് അഭിനന്ദനങ്ങള്‍..എത്ര മനോഹരമായ ഓട്ടം..എന്നാണ് യുവി ട്വിറ്ററില്‍ കുറിച്ചത്.

റെക്കോര്‍ഡുകള്‍ ഇനിയും തിരുത്തിക്കുറിക്കാന്‍ കഴിയട്ടെ, ആശംസകള്‍ എന്നാണ് വോണ്‍ ട്വിറ്ററില്‍ കുറിച്ചത്. ഉസൈന്‍ ബോള്‍ട്ടിനെ നേരിട്ട് വിളിച്ച് തന്റെ അഭിനന്ദനമറിയിക്കാനും ഷെയ്ന്‍ വോണിന്‌ ആഗ്രഹമുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഇവരുടെയൊക്കെ ഇഷ്ടവും ആരാധനയും ആ ജമൈക്കന്‍ ഇതിഹാസം അറിയുന്നുണ്ടോ എന്നാണ് ഇനി അന്വേഷിക്കേണ്ടത്.

Advertisement