എഡിറ്റര്‍
എഡിറ്റര്‍
100 മീറ്ററില്‍ ബോള്‍ട്ടിന്റെ റെക്കോഡിനൊപ്പം ബ്ലേക്ക്
എഡിറ്റര്‍
Friday 24th August 2012 10:32am

ബേണ്‍: ഉസൈന്‍ ബോള്‍ട്ടിന് കനത്ത വെല്ലുവിളിയുയര്‍ത്തി ഒരു താരം കൂടി. 100 മീറ്ററില്‍ ചരിത്രത്തിലെ മൂന്നാമത്തെ മികച്ച സമയം കുറിച്ച് ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കാണ് ഭാവിയില്‍ ബോള്‍ട്ടിന് വെല്ലുവിളിയായി വരുന്നത്.

Ads By Google

സ്വിറ്റ്‌സര്‍ലന്റില്‍ നടന്ന ലൊസാന്‍ ഡയമണ്ട് ലീഗില്‍ യൊഹാന്‍ ബ്ലേക്ക് 9.69 സെക്കന്‍ഡില്‍ 100 മീറ്റര്‍ മറികടന്നു. 2008 ല്‍ 9.69 സെക്കന്റില്‍ ബോള്‍ട്ട് 100 മീറ്റര്‍ ഫിനിഷ് ചെയ്തിരുന്നു. ഈ സമയത്തിനൊപ്പമാണ് ഇപ്പോള്‍ ബ്ലേക്കും ഓടിയെത്തിയിരിക്കുന്നത്. അമേരിക്കക്കാരനായ ടൈസന്‍ ഗേയും 2009 ല്‍ 9.69 സെക്കന്റില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തിരുന്നു.

ഇതോടെ ഉസൈന്‍ ബോള്‍ട്ട്, ടൈസണ്‍ ഗേ, യൊഹാന്‍ ബ്ലേക്ക് എന്നിവരായി 100 മീറ്ററിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍.

നിലവില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലാണ് 100 മീറ്ററിലെ ലോക റെക്കോര്‍ഡ്. 2009 ല്‍ ബര്‍ലിനില്‍ 9.58 സെക്കന്റിലാണ് ബോള്‍ട്ട് 100 മീറ്റര്‍ മറികടന്നത്. ജമൈക്കയുടെ അസഫാ പവലാണ് ഈ ഇനത്തില്‍ നാലാമതുള്ളയാള്‍. പവല്‍ 100 മീറ്റര്‍ ഓടാന്‍ 9.72 സെക്കന്റാണെടുത്തത്.

ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവായ ബ്ലേക്കിന്റെ 100 മീറ്ററിലെ മികച്ച സമയമാണിത്. നിലവില്‍ 100 മീറ്ററിലെ ലോക ചാമ്പ്യനാണ് ബ്ലേക്ക്. ദക്ഷിണ കൊറിയയില്‍ 2011 ല്‍ നടന്ന ലോക അത്‌ലറ്റിക് ചാപ്യന്‍ഷിപ്പില്‍ 9.92 സെക്കന്റിലാണ് ബ്ലേക്ക് ഫിനിഷ് ചെയ്തത്.

Advertisement