മൊണോക്കോ: തുടക്കം പിഴച്ചെങ്കിലും ഒടുക്കം ഗംഭീരമാക്കി മൊണോക്കോയില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ ഒളിമ്പിക് ചാമ്പ്യന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം കരസ്ഥമാക്കി. സീസണിലെ തന്റെ മികച്ച സമയം കുറിച്ചാണ് ബോള്‍ട്ട് ഒന്നാമതെത്തിയത്. എന്നാല്‍ തന്റെ തന്നെ ലോകറെക്കോര്‍ഡിനടുത്തെങ്ങുമെത്താന്‍ ബോള്‍ട്ടിനായില്ല.

9.88 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബോള്‍ട്ടിന് പിന്നാലെ 9.90 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ തന്നെ നെസ്റ്റാ കാര്‍ട്ടര്‍ വെള്ളിയും 9.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത യുഎസിന്റെ മൈക്കല്‍ റോഡ്‌ജേര്‍സ് വെങ്കലവും സ്വന്തമാക്കി.