സ്‌റ്റോക്ക്‌ഹോം: യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ച ഉസൈന്‍ ബോള്‍ട്ടിന് അമേരിക്കന്‍ സ്പ്രിന്റര്‍ ടൈസണ്‍ ഗേ ബാള്‍ട്ടിട്ടു. സ്‌റ്റോക്ക്‌ഹോമില്‍ നടന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ നൂറുമീറ്ററിലാണ് വേഗതയുടെ രാജകുമാരനായ ബോള്‍ട്ടിന് പരാജയം നേരിടേണ്ടി വന്നത്.

9.84 സെക്കന്റില്‍ ഗേ ഫിനിഷ് ചെയ്തപ്പോള്‍ 100 മീറ്റര്‍ പിന്നിടാന്‍ ബോള്‍ട്ടിന് വേണ്ടിവന്നത് 9.97 സെക്കന്റ്. രണ്ടുവര്‍ഷത്തിനിടെ ബോള്‍ട്ട് നേരിടുന്ന ആദ്യ പരാജയമാണിത്. 2008ല്‍ സ്റ്റോക്ക്‌ഹോമില്‍തന്നെ നടന്ന മറ്റൊരു മല്‍സരത്തില്‍ ജമൈക്കയുടെ അസഫ പവല്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ചിരുന്നു. ബീജിങ് ഒളിമ്പിക്‌സിലെ ട്രിപ്പിള്‍ സ്വര്‍ണ ജേതാവാണ് ഉസൈന്‍ ബോള്‍ട്ട്.