എഡിറ്റര്‍
എഡിറ്റര്‍
ബോള്‍ട്ടും അലിസണും മികച്ച താരങ്ങള്‍
എഡിറ്റര്‍
Sunday 25th November 2012 7:00am

ബാഴ്‌സലോണ: ഈ വര്‍ഷത്തെ മികച്ച അത്‌ലറ്റിനുള്ള വേള്‍ഡ് അത്‌ലറ്റിക് ഫെഡറേഷന്‍ പുരസ്‌കാരം ജമൈക്കയുടെ സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ടിന്. ഇത് നാലാം തവണയാണ് ബോള്‍ട്ടിനെ മികച്ച അത്‌ലറ്റായി അത്‌ലറ്റിക് ഫെഡറേഷന്‍ തിരഞ്ഞെടുക്കുന്നത്.

ലണ്ടന്‍ ഒളിമ്പിക്‌സിലെ 100, 200 മീറ്റര്‍ സ്വര്‍ണവും, 400 മീറ്റര്‍ റിലേയിലെ സ്വര്‍ണവുമാണ് ബോള്‍ട്ടിനെ മികച്ച താരമായി തിരഞ്ഞെടുക്കാനുള്ള പ്രധാന ഘടകങ്ങള്‍.

Ads By Google

അമേരിക്കയുടെ അലിസണ്‍ ഫെലിക്‌സാണ് മികച്ച വനിതാതാരം. ഒളിമ്പിക്‌സില്‍ 200 മീറ്ററിലെ സ്വര്‍ണപ്രകടനമാണ് ഫെലിക്‌സിനെ മികച്ച വനിതാതാരമാക്കിയത്.

2008, 2009, 2011 എന്നീ വര്‍ഷങ്ങളിലും ബോള്‍ട്ട് തന്നെയായിരുന്നു മികച്ച അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടത്. ‘നാലാം തവണയും പുരസ്‌കാരത്തിന് അര്‍ഹനായതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു.

ഈ വര്‍ഷം ഞാന്‍ വളരെ കഠിനാദ്ധ്വാനം ചെയ്തിരുന്നു. എന്റെ ഗുണങ്ങളും ദോശങ്ങളും നന്നായി വിലയിരുത്താനും എനിക്ക് കഴിഞ്ഞു. അതിന്റെ ഫലം കണ്ടു.’ പുരസ്‌കാര വേദിയില്‍ ബോള്‍ട്ട് പറഞ്ഞു.

ബെയ്ജിങ് ഒളിമ്പിക്‌സിലെ സില്‍വര്‍ മെഡലില്‍ നിന്നാണ് നാല് വര്‍ഷത്തിന് ശേഷം ഫെലിക്‌സ് എന്ന അമേരിക്കക്കാരി ലണ്ടനില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. ബീജിങ്ങില്‍ നിന്നുള്ള അനുഭവങ്ങള്‍ ലണ്ടനില്‍ തനിക്ക് കൂടുതല്‍ കരുത്തേകിയെന്ന് മികച്ച വനിത അത്‌ലറ്റിനുള്ള അവാര്‍ഡ് വാങ്ങവേ ഫെലിക്‌സ് പറഞ്ഞു.

Advertisement