എഡിറ്റര്‍
എഡിറ്റര്‍
മികച്ച അത്‌ലറ്റ് അന്തിമപ്പട്ടികയില്‍ ബോള്‍ട്ടും ഫറയും
എഡിറ്റര്‍
Tuesday 5th November 2013 8:32pm

USAIN22

മൊണാക്കോ:  ഈ വര്‍ഷത്തെ മികച്ച അത്‌ലറ്റികിനെ കണ്ടെത്താനുള്ള ലോക അത്‌ലറ്റിക് ഫെഡറേഷന്റെ അന്തിമപ്പട്ടികയില്‍ ഉസൈന്‍ ബോള്‍ട്ടടക്കം മൂന്ന് പേര്‍ ഇടം നേടി.

നവംബര്‍ 16 നാണ് ലോക മികച്ച അത്‌ലറ്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ബ്രിട്ടീഷ് അത്‌ലറ്റ് മേ ഫറ, ഉക്രൈന്‍  ഹൈജമ്പ് താരം ബോധന്‍ ബന്ദരങ്കോ, എന്നിവരാണ് ബോള്‍ട്ടിനൊപ്പം പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

അവസാന പത്ത് പേരില്‍ നിന്നാണ് മൂന്ന് പേരാക്കി ചുരുക്കിയ പട്ടിക തയ്യാറാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പിലാകെ എട്ട് മെഡലുകള്‍ നേടിയിട്ടുള്ള ബോള്‍ട്ട് ഈ വര്‍ഷം 100, 200, 4 ഗുണം 100 മീറ്റര്‍ റിലേ എന്നിവയില്‍ മികച്ച ചരിത്ര പ്രകടനമാണ് കാഴ്ച്ചവച്ചിരുന്നത്.

മോസ്‌കോ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പ് സ്വര്‍ണ്ണം നേടിയ ബന്ദരങ്കോ 2.41 മീറ്റര്‍ എന്ന മികച്ച പ്രകടനം 19 വര്‍ഷത്തിനിടെ കാഴ്ച്ചവച്ചത് രണ്ട് തവണയാണ്.

അതേ ചാമ്പ്യന്‍ഷിപ്പില്‍ 5000,10000 മീറ്ററുകളില്‍ ഒന്നാമതെത്തിയ മേ ഫറ അടുത്തിടെ 1500 മീറ്ററില്‍ യൂറോപ്യന്‍ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

വനിതകളുടെ പട്ടികയില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ ആണ് മുന്നില്‍. മോസ്‌കോയിലെ 100, 200, 4 ഗുണം 100 മീറ്റര്‍ തുടങ്ങിയവയാണ് ഫ്രേസറുടെ മികച്ച പ്രകടനങ്ങള്‍.

എത്യോപ്യയുടെ മെസെററ്റ് ഡെഫാരെയും ന്യൂസിലന്‍ഡിന്റെ വലേറി ആദംസും ആണ് ഫ്രേസര്‍ക്ക് പിന്നിലുള്ളത്. എന്നാല്‍ വനിതകളുടെ അന്തിമപ്പട്ടിക ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ബോള്‍ട്ടിന്റെയും ഫ്രേസറിന്റെയും ചരിത്രപ്രകടനങ്ങള്‍ ജമൈക്കന്‍ താരങ്ങള്‍ക്ക് തന്നെയാണ് കിരീടം ലഭിക്കുക എന്നാണ് സൂചിപ്പിക്കുന്നത്. ഇമെയില്‍ വോട്ടിങിലൂടെയായിരുന്നു അന്തിമപ്പട്ടികയിലേക്കിള്ള അംഗങ്ങളെ തിരഞ്ഞെടുത്തത്.

 

Advertisement