വാഷിങ്ടണ്‍: പ്രളയബാധിത പാകിസ്ഥാനില്‍ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ വംശജനായ യു എസ് എയ്ഡ് മേധാവി തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് രാജ്യം വിട്ടു. രാജിവ് ഷായ്ക്കാണ് തീവ്രവാദികളുടെ ഭീഷണിയത്തുടര്‍ന്ന് പാകിസ്ഥാന്‍ വിടേണ്ടി വന്നത്.

ദുരിതാശ്വാസ ക്യാംപില്‍ വോള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ വക ഭക്ഷണം വിതരണം ചെയ്യുമ്പോഴാണ് യു എസ് എജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡെവലപ്പ്‌മെന്റിന്റെ മേധാവിയായ രാജീവ് ഷക്ക് അറിയിപ്പുകിട്ടിയത്.

സംശയാസ്പദമായ രീതിയില്‍ ചിലര്‍ സ്ഥലത്തുണ്ടെന്നും നിര്‍ബന്ധമായും ഉടന്‍തന്നെ അവിടെ നിന്നും മാറണമെന്നുമായിരുന്നു അത്. ഉടനെത്തനെ അവിടെ നിന്നും പിന്‍മാറുകയായിരുന്നുവെന്നും ഷ പറഞ്ഞു. പാകിസ്ഥാന്‍ താലിബാന്‍ ദുരിതാശ്വാസ പ്രവര്‍ത്തകരെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന്റെ അഞ്ചിലധികം ഭാഗവും വെള്ളത്തില്‍ ചുറ്റപ്പെട്ട് 20 ദശലക്ഷം പേരാണ് ദുരിതമനുഭവിക്കുന്നത്.