കരാക്കസ്: യു എസിലെ വെനസ്വേല അംബാസിഡറുടെ വിസ അമേരിക്ക പിന്‍വലിച്ചു. വെനസ്വേലയിലേക്ക് അമേരിക്ക നിയമിച്ച അംബാസിഡറെ സ്വീകരിക്കാന്‍ ആ രാഷ്ട്രം തയ്യാറാകാത്തതിനോടുള്ള പ്രതികരണമായാണ് പുതിയ നീക്കമെന്നാണ് സൂചന.

നേരത്തേ അമേരിക്ക അയച്ച അംബാസിഡറെ സ്വീകരിക്കാന്‍ വെനസ്വേല പ്രസിഡന്റ് ഷാവേസ് തയ്യാറായിരുന്നില്ല. വേണമെങ്കില്‍ അമേരിക്കയിലെ തങ്ങളുടെ അംബാസിഡറെ പുറത്താക്കിക്കൊള്ളൂ എന്ന വെല്ലുവിളിയാണ് ഷാവേസ് ഉന്നയിച്ചത്.

ഇതിനുള്ള പ്രതികരണമായാണ് വെനസ്വേല അംബാസിഡറുടെ വിസ അമേരിക്ക റദ്ദാക്കിയത്. അതിനിടെ നടപടിയോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.