വാഷിംഗ്ടണ്‍: അല്‍-ഖയിദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിച്ചെങ്കിലും അല്‍ ഖയിദയെ പൂര്‍ണമായി നശിപ്പിക്കാതെ അമേരിക്കയ്ക്ക് വിശ്രമമില്ലെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ഭീകരതയ്‌ക്കെതിരായ അമേരിക്കയുടെ പോരാട്ടത്തിലെ ഏറ്റവും വലിയ വിജയമാണ് ലാദന്‍ വധമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷത്തോട് കൂടി 33,000 സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കും. വരും വര്‍ഷങ്ങളിലും സൈനികരെ ക്രമേണ പിന്‍വലിക്കുമെന്നും ഒബാമ പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ സുരക്ഷ ആ രാജ്യത്തിന്റെ കൈകളില്‍ തന്നെ എത്തുമ്പോള്‍ മാത്രമെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തിന് അന്ത്യമാവുകയുള്ളൂ.