എഡിറ്റര്‍
എഡിറ്റര്‍
ചിരിച്ച് ബാലന്‍സ് തെറ്റി ബാല്‍ക്കണിയില്‍ നിന്നും വീണ് അമേരിക്കയില്‍ അധ്യാപിക മരിച്ചു
എഡിറ്റര്‍
Sunday 20th August 2017 4:16pm

മെക്‌സിക്കോ സിറ്റി: ചിരിച്ച് വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് ബാലന്‍സ് തെറ്റി താഴെ വീണ് അധ്യാപിക മരിച്ചു. ഷാരോണ്‍ രെഗോലി എന്ന അമ്പതുകാരിയാണ് മെക്‌സിക്കോയില്‍ വച്ച് നിലയില്ലാതെ റൂഫ്‌ടോപ്പില്‍ നിന്നും വീണ് മരിച്ചത്.

അമേരിക്കയില്‍ അധ്യാപികയായിയിരുന്ന ഷാരോണ്‍ മകളൊടൊപ്പം മെക്‌സിക്കോയിലെ മകളുടെ സുഹൃത്തിന്റെ വീട്ടിലിരിക്കെയായിരുന്നു അപകടം. ബാല്‍ക്കണിയിലെ ബെഞ്ചിലിരുന്ന് അമിതമായി ചിരിച്ച ഷാരോണ്‍ തല പുറകോട്ട് വെട്ടിച്ച് നിലയില്ലാതെ താഴേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു. വീഴ്ച്ചയില്‍ തലച്ചോറിന് ക്ഷതമേറ്റു.


Read more:  മുസഫര്‍ നഗറിലെ മുസ്‌ലിം സഹോദരങ്ങള്‍ എത്തിയിരുന്നില്ലെങ്കില്‍ രക്ഷപ്പെടുമായിരുന്നില്ല: ട്രെയിനപകടത്തില്‍ രക്ഷപ്പെട്ട സന്യാസിമാര്‍


ഷാരോണ്‍ മദ്യപിച്ചിരുന്നില്ല. ഭര്‍ത്താവും മക്കളുമൊത്ത് ഷാരോണ്‍ സമാധാനപരമായി ജീവിച്ചു വരികയായിരുന്നു. എല്ലാവരും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അഞ്ചു പേര്‍ക്കെങ്കിലും അവളുടെ അവയവങ്ങള്‍ വച്ച് ജീവിക്കാന്‍ കഴിയും അവര്‍ക്ക് വേണ്ടിയും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം . ഷാരോണിന്റെ സഹോദരന്‍ ഡേവിഡ് രെഗോലി ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Advertisement