Categories

സഹാവിരിക്കും ലാദന്റെ വിധി: അമേരിക്ക

us vows to kill savahiriവാഷിംഗ്ടണ്‍: പുതിയ അല്‍ ഖയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിക്കും ലാദന്റെ അതേവിധിയായിരിക്കും സംഭവിക്കുക എന്ന് അമേരിക്ക. സവാഹിരിയെയും വേട്ടയാടിക്കൊല്ലുമെന്ന് പെന്റഗണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യു.എസ്സ് അഡ്മിറല്‍ മൈക്ക് മുള്ളന്‍ പറഞ്ഞു.

തലയ്ക്ക് 25 ബില്ല്യണ്‍ ഡോളര്‍ വിലയിട്ടുള്ള സഹാവരിയെ അല്‍-ഖയിദ ആമിര്‍ ആയി തിരഞ്ഞെടുത്തതില്‍ തനിക്കതിശയമില്ലെന്നും മൈക്ക് പറഞ്ഞു.

കഴിഞ്ഞമാസം അല്‍ ഖയിദ അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സവാഹിരിയെ നേതാവായി തിരഞ്ഞെടുത്തത്. അല്‍-ഖയിദയുടെ നേതാവായിരുന്ന ലാദനെ കഴിഞ്ഞ മെയ് മാസത്തിലാണ് പാക്കിസ്താനിെലെ അബോട്ടാബാദില്‍വെച്ച് കമാന്‍ഡോ ഓപ്പറേഷനിലൂടെ യു എസ്സ് വധിച്ചത്. ലാദന്റെ മകനെ നേതാവാക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും സംഘടനയിലെ വിയോജിപ്പുകാരണം വേണ്ടെന്നു വെയ്ക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.