വാഷിംഗ്ടണ്‍: സാമ്പത്തികമാന്ദ്യത്തില്‍ നട്ടംതിരിയുന്ന അമേരിക്കയ്ക്ക് ആശ്വാസംപകര്‍ന്ന് പുതിയ വാര്‍ത്ത. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞതായാണ് യു.എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് സൂചിപ്പിക്കുന്നത്.

ഈവര്‍ഷം ഫെബ്രുവരിയില്‍ ആകെ 192,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സ്വകാര്യമേഖലയില്‍ 220,000 തൊഴിലവസരങ്ങള്‍ ഇതേമാസം സൃഷ്ടിക്കപ്പെട്ടു. തൊഴിലില്ലായ്മാ നിരക്കില്‍ ഇടിവ് വന്നെങ്കിലും ജോലിയൊന്നും ലഭിക്കാതെയിരിക്കുന്ന ആളുകളുടെ എണ്ണം 13.7 മില്യണായിട്ടുണ്ട്.

ഒബാമ ഭരണകൂടത്തിന്റെ സാമ്പത്തികനയങ്ങള്‍ കമ്പോളത്തില്‍ പ്രതിഫലിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് സാമ്പത്തികോപദേശ സമിതിയിലെ ആസ്റ്റണ്‍ ഗൂല്‍സ്ബി പറഞ്ഞു.