റോം: സെമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറ്റാലിയന്‍ കപ്പലിനെ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈന്യം രക്ഷപ്പെടുത്തി. യു.എസിന്റെയും ബ്രിട്ടന്റെയും സംയുക്ത നാവികസൈന്യം 11 കപ്പല്‍ കൊള്ളക്കാരെയും കീഴ്‌പ്പെടുത്തി രക്ഷാപ്രവര്‍ത്തനം നിറവേറ്റിയതായി നാറ്റോയുടെ വിദേശകാര്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് പത്ത് ഇന്ത്യക്കാരടക്കം 23 ജീവനക്കാരുമായി എംവി മോണ്‍ടെക്രിസ്‌ഡോ എന്ന ഇറ്റാലിയന്‍ കപ്പല്‍ സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ പിടിയിലായത്. ലിവര്‍ പൂളില്‍നിന്ന് വിയറ്റ്‌നാമിലേക്ക് ചരക്കുമായി പോയ കപ്പല്‍ ഏദന്‍ കടലിടുക്കില്‍വച്ചാണ് കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്തത്.