വാഷിങ്ടണ്‍: അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രായേല്‍ പാലസ്തീന്‍ സമാധാനചര്‍ച്ച സപ്തംബര്‍ 2ന് വാഷിങ്ടണില്‍ വച്ച് നടക്കും . അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണാണ് ഇസ്രോയേല്‍ പ്രധാനമന്ത്രി ബെന്‍ഞ്ചമിന്‍ നെതന്യാഹുവിനെയും പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബുനാസിനെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ എല്ലാ പാര്‍ട്ടികളും പരിശ്രമിക്കണമെന്ന് ഹിലരി ക്ലിന്റണ്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ സമാധാനം പുനസ്ഥാപിക്കാനാണ് ചര്‍ച്ചയില്‍ ലക്ഷ്യമിടുന്നത് .ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയെയും ഈജിപ്ത് പ്രസിഡന്റ് ഹൊസ്‌നി മുബാറകിനെയും സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് ഒബാമ ക്ഷണിച്ചിട്ടുണ്ടെന്നും ഹിലരി ക്ലിന്റണ്‍ പറഞ്ഞു.