വാഷിംഗ്ടണ്‍:പാക്കിസ്ഥാനില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ യു.എസ് തീരുമാനിച്ചു. യു.എസ് പ്രതിരോധമന്ത്രാലയമായമായ പെന്റഗണിന്റെ വക്താവ് കേണല്‍ ഡേവ് ലാപാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ പാക് സൈനികരെ പരിശീലിപ്പിക്കുന്നതിനായാണ് യു.എസ് സൈനികരെ പാക്കിസ്ഥാനില്‍ വിന്യസിച്ചത്.

പാക്കിസ്ഥാനിലെ അബോട്ടാബാദില്‍വെച്ച് അല്‍ ഖയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ യു.എസ് സൈന്യം വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത്.

ലാദനെ വധിക്കാന്‍ പാക്കിസ്ഥാന്‍ കൂട്ടുനിന്നുവെന്ന യു.എസ് സേനയുടെ വാദത്തെ പാക്കിസ്ഥാന്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് പാക്-അമേരിക്ക ബന്ധം വീണ്ടും വഷളായിരിക്കുകയാണ്.