Categories

പാക്കിസ്ഥാനുള്ള സൈനിക സഹായം യു.എസ് ചുരുക്കുന്നു

വാഷിംങ്ടണ്‍: പാക്കിസ്ഥാന് നല്‍കുന്ന സൈനിക സഹായം യു.എസ് വെട്ടിച്ചുരുക്കുന്നു. ഇപ്പോള്‍ നല്‍കുന്നതില്‍ നിന്നും 800മില്യണ്‍ ഡോളര്‍ വെട്ടിച്ചുരുക്കാനോ മരവിപ്പിക്കാനോ ആണ് നീക്കമെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ ഒരു വര്‍ഷം 2ബില്യണ്‍ ഡോളറിലധികമാണ് യു.എസ് പാക്കിസ്ഥാന് നല്‍കുന്ന സൈനിക സഹായം. സൈനിക പരിശീലനത്തിനും, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തുന്നതിനുമാണ് യു.എസ് സഹായം നല്‍കുന്നത്.

ഉസാമ ബിന്‍ലാദന്‍ കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളാണ് യു.എസ് പാക്ക് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. വര്‍ഷങ്ങളായി ബിന്‍ലാദനും കുടുംബവും പാക്കിസ്ഥാനിലുണ്ടായിരുന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നത് യു.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതാണ് കടുത്ത തീരുമാനങ്ങളെടുക്കാന്‍ യു.എസിന് പ്രേരണയായത്.

പാക്കിസ്ഥാന് സൈനിക സഹായം പിന്‍വലിക്കുമെന്ന് ഉസാമ കൊല്ലപ്പെട്ടതിനുശേഷം കോണ്‍ഗ്രസില്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.