എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ ഉത്പാദനത്തില്‍ ഒന്നാമതെത്താന്‍ അമേരിക്ക
എഡിറ്റര്‍
Wednesday 14th November 2012 2:24pm

ലോകത്തിലെ ഏറ്റവും വലിയ പെട്രോള്‍ ഉത്പാദകരാകാന്‍ ഉള്ള ശ്രമത്തിലാണ് അമേരിക്ക. ഇതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള എണ്ണ ഉത്പാദനത്തിലേക്ക് അമേരിക്ക നീങ്ങുകയാണെന്നാണ് അറിയുന്നത്.

നിലവില്‍ സൗദി അറേബ്യ, റഷ്യ എന്നീ രാജ്യങ്ങളാണ് പെട്രോള്‍ ഉത്പാദനത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍. 2017 ഓടെ ഇവരെ പിന്‍തള്ളി ഒന്നാം സ്ഥാനത്തെത്തുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം.

Ads By Google

നിലവിലെ കണക്കനുസരിച്ച് 2035 വരെ സൗദി അറേബ്യ തന്നെയായിരിക്കും പെട്രോള്‍ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമെന്നാണ് പറയുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ ഇതിനെ അമേരിക്ക മറികടക്കുമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐ.ഇ.എ) വ്യക്തമാക്കുന്നു.

ഇതിനായി അവര്‍ ശ്രമം തുടങ്ങിയതായും ഐ.ഇ.എ വ്യക്തമാക്കുന്നു. സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്പാദനം നിലവിലെ ഉത്പാദനത്തിന്റെ ഇരട്ടിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഏജന്‍സി പറയുന്നു.

2030 ഓടെ അമേരിക്കയ്ക്ക് പെട്രോളിയം ഇറക്കുമതിയെക്കാള്‍ കൂടുതല്‍ കയറ്റുമതി നടത്താനാകുമെന്നും 2035 ആകുമ്പോഴേക്കും ഊര്‍ജ മേഖലയില്‍ അമേരിക്ക ഒന്നാമത്തെ രാജ്യമായി മാറുമെന്നും ഐ.ഇ.എ വ്യക്തമാക്കുന്നു.

Advertisement