റിയാദ്: സൗദിഅറേബ്യയുമായി വമ്പന്‍ ആയുധക്കരാറിന് അമേരിക്ക തയ്യാറെടുക്കുന്നു. ഏതാണ്ട് 60 ബില്യണ്‍ ഡോളറിന്റേതാണ് കരാര്‍. 154 യുദ്ധവിമാനങ്ങള്‍, എഫ്-15 ഫൈറ്റര്‍ ജെറ്റ്, 70 അപാഷെ ഹെലികോപ്റ്റര്‍, മറ്റ് അത്യാധുനിക ആയുധങ്ങള്‍ തുടങ്ങിയവയുടെ കൊടുക്കല്‍ വാങ്ങല്‍ കരാറിനാണ് നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

പുതിയ കരാറിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. അതിനിടെ സൗദിയുമായുള്ള കരാറില്‍ ഇസ്രായേല്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്രായലിനെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു കരാറിനായിരിക്കും അമേരിക്കന്‍ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.