വാഷിംഗ്ടണ്‍: ഉത്തരകൊറിയയിലെ തടവില്‍നിന്ന് മോചിതനായ യു.എസ് വിദ്യാര്‍ഥിയായ ഒട്ടോ ഫെഡറിക് വാംബിയര്‍ (22) മരിച്ചു. വാംബിയറിന്റെ വീട്ടുകാരാണ് മരണവിവരം അറിയിച്ചത്. ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന വാംബിയറിനെ കഴിഞ്ഞ 13ന് ഉത്തരകൊറിയ വിട്ടയക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയ്ക്കുള്ള മരുന്നു കഴിച്ചതിനെത്തുടര്‍ന്ന് നാളുകളായി വാംബിയര്‍ അബോധാവസ്ഥയിലായിരുന്നു.

Subscribe Us:

യൂണിവേഴ്സിറ്റി ഓഫ് വിര്‍ജീനിയയിലെ വിദ്യാര്‍ഥിയായ വാംബിയര്‍ ടൂറിസ്റ്റായാണ് ഉത്തരകൊറിയയില്‍ എത്തിയത്. ഒരു ഹോട്ടലിലെ പ്രചാരണ ബാനര്‍ മോഷ്ടിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത വാംബിയറെ കോടതി 15 വര്‍ഷം ലേബര്‍ ക്യാമ്പില്‍ പണിയെടുക്കാന്‍ ശിക്ഷിച്ചു. ഇതിനിടയിലാണ് മരുന്നിന്റെ ഭഷ്യവിഷബാധയ്ക്കുള്ള മരുന്ന് അബോധാവസ്ഥയിലായത്.


Also Read: ‘കടക്കാര്‍ പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരുന്നു, വാടക നല്‍കാന്‍ പോലും പണമില്ല’; ദുരവസ്ഥകള്‍ തുറന്നു പറഞ്ഞും ഭര്‍ത്താവിന്റെ രക്ഷയ്ക്കായി അഭ്യര്‍ത്ഥിച്ചും അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ


ഉത്തരകൊറിയ വിട്ടയച്ചതിനെ തുടര്‍ന്ന് വിമാനമാര്‍ഗം യുഎസിലെ ഒഹിയോയിലെത്തിയ വാംബിയറിനെ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മകന്‍ ഉത്തരകൊറിയയില്‍ അനുഭവിച്ച നരകയാതനകള്‍ വാംബിയറിന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മാനുഷിക പരിഗണനയുടെ പേരിലെന്ന് വ്യക്തമാക്കിയാണ് 17 മാസങ്ങള്‍ക്കു ശേഷം ഉത്തരകൊറിയ വാംബിയറിനെ മോചിപ്പിച്ചത്.