ലണ്ടന്‍: ഫേസ്ബുക്കിനെയും ട്വിറ്ററിനെയും ജീവിത്തിലെ ഒരു ഭാഗമാക്കിയവര്‍ സൂക്ഷിക്കുക, അമേരിക്കന്‍ ചാരന്മാരുടെ കണ്ണുകള്‍ നിങ്ങളെ സദാ നിരീക്ഷിക്കുന്നുണ്ടാകാം. പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്കിലും ട്വിറ്ററിലും സി.ഐ.എയുടെ ചാരന്മാര്‍ പിടിമുറുക്കിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഇവര്‍ നിരീക്ഷണം നടത്തുന്നത്.

‘സെന്‍സിറ്റീവ്’ ആയ വാക്കുകളും പോസ്റ്റുകളും ഉപയോഗിക്കുന്നവരെയാണത്രെ ചാരന്മാര്‍ പിന്തുടരുന്നത്. പ്രക്ഷോഭത്തിനും വിപ്ലവത്തിനും കാരണമായേക്കാവുന്ന പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്ന ആഹ്വനങ്ങളും മറ്റും കണ്ടെത്തി അവയുടെ പ്രിന്റ് വൈറ്റ് ഹൗസിലെത്തിക്കും. ആരെങ്കിലും സി.ഐ.എയുടെ ലിസ്റ്റിലുള്ള പേരുകള്‍ ഉപയോഗിച്ചാല്‍ ഉടന്‍ അവരുടെ ഏജന്റുമാര്‍ ആ പോസ്റ്റ് കണ്ടെത്തി വായിക്കും. വേണ്ടിവന്നാല്‍ ഓണ്‍ലൈന്‍ അക്കൗണ്ട് തിരിച്ചറിയാന്‍ ശ്രമിച്ച് വ്യക്തിയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

Subscribe Us:

ഒരു ദിവസം ഇത്തരത്തില്‍ 5 മില്യണോളം ട്വീറ്റുകള്‍ പരിശോധിക്കാറുണ്ടെന്ന് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച യൂറോപ്യന്‍ മാധ്യമങ്ങള്‍ പറയുന്നു.

ടുണീഷ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് അറേബ്യന്‍ രാജ്യങ്ങളിലൂടെ വാള്‍സ്ട്രീറ്റ് വഴി ഇപ്പോള്‍ റഷ്യയിലെ മോസ്‌കോയില്‍ എത്തി നില്‍കുന്ന ജനകീയ പ്രക്ഷോഭങ്ങളാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ മേല്‍ ഇത്രമേല്‍ ജാഗരൂകരാകാന്‍ സി.ഐ.എയെ പ്രേരിപ്പിച്ചത്.

കൂടാതെ ചൈനയുടെ ഇന്റര്‍നെറ്റ് ശൃംഖലയും പാകിസ്ഥാന്‍ തെരുവുകളിലെ ഓരോ നീക്കങ്ങളുമെല്ലാം സി.ഐ.എ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.

Malayalam News
Kerala News in English