ന്യൂയോര്‍ക്ക്: ലിബിയന്‍ വിമതരെ പരിശീലിപ്പിക്കേണ്ടതിന്റെയും സഹായിക്കേണ്ടതിന്റെയും ആവശ്യകത യു.എസിനില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി റോബേര്‍ട്ട് ഗെയ്റ്റ്‌സ്.

ലിബിയയുടെ മേലുള്ള യു.എസ് ഇടപെടല്‍ ശക്തമാക്കുന്നതിനെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ചിലര്‍ ചോദ്യം ചെയ്തിരുന്നു. ലിബിയയുടെ കാര്യത്തില്‍ ഇത്രത്തോളം ഇടപെടല്‍ യു.എസ് നടത്തേണ്ടതുണ്ടോ എന്ന് അവര്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെ  നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗെയ്റ്റ്‌സ് തീരുമാനം അറിയിച്ചത്.

ലിബിയയിലെ വിമതരെ സഹായിക്കേണ്ട ഉത്തരവാദിത്തം വാഷിംങ്ടണിനില്ല. അഥവാ ഗദ്ദാഫി സ്ഥാനമൊഴിയുകയാണെങ്കില്‍ തന്നെ പുതിയൊരു രാജ്യം നിര്‍മ്മിക്കുക എന്ന ബാധ്യത യു.എസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഗദ്ദാഫി സേനയ്‌ക്കെതിരെ പൊരുതാന്‍ ലിബിയന്‍ വിമതര്‍ക്ക് കുറച്ചുകൂടി നല്ല പരിശീലനത്തിന്റെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു.

വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ഒബാമ ഭരണകൂടം നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. യു.എസ് സൈന്യത്തിന്റെ പരിമിധികള്‍ ഗദ്ദാഫി സൈന്യത്തിനെ തകര്‍ക്കാന്‍ യു.എസ് സേനയെ ഉപയോഗിക്കാന്‍ പലപരിമിതികളുമുണ്ട്. അമേരിക്കക്കാരായ ഒരുപാടാള്‍ക്കുവേണ്ടി ഈ നീക്കം ഉപേക്ഷിക്കുന്നുവെന്നും ഗെയ്റ്റ്‌സ് പറഞ്ഞു.

ലിബിയയുടെ ഭാവികാര്യങ്ങള്‍ യു.എന്‍ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.