വാഷിംഗ്ടണ്‍: പുതിയ സാമ്പത്തിക പരിഷ്‌ക്കരണ ബില്ലിന് അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം ലഭിച്ചു. കഴിഞ്ഞവര്‍ഷം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട രീതിയിലുള്ള സാമ്പത്തികമാന്ദ്യം ആവര്‍ത്തിക്കരുതെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്.

നിരവധി നിയന്ത്രണങ്ങള്‍ ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. വോട്ടെടുപ്പോടെയാണ് സെനറ്റ് ബില്‍ പുാസാക്കിയത്. സെനറ്റിലെ 60 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 39 പേര്‍ എതിര്‍ത്തു. പുതിയ ബില്ലിലൂടെ ഏറ്റവും ശക്തമായ സംരക്ഷണമാണ് അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥക്ക് നല്‍കിയിട്ടുള്ളതെന്ന് പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു.