എഡിറ്റര്‍
എഡിറ്റര്‍
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമേരിക്കയുടെ ചിലവ് ചുരുക്കല്‍ നയം
എഡിറ്റര്‍
Tuesday 1st January 2013 4:59pm

വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കര്‍ശന ചിലവ് ചുരുക്കല്‍ നയം യു.എസ് സെനറ്റ് പാസാക്കി. സമ്പന്നര്‍ക്ക് കൂടുതല്‍ നികുതിയേര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലാണ് പാസാക്കിയിരിക്കുന്നത്.

Ads By Google

നികുതിവര്‍ധന ഒഴിവാക്കിയും ചെലവ് ചുരുക്കിയുമാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. വൈസ് പ്രസിഡന്റ് ജോ ബിഡനും സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ബില്‍ പാസാക്കിയത്.

രാഷ്ട്രീയസമവായമുണ്ടാക്കാനും അനുകൂല തരംഗമുണ്ടാക്കാനും ചെലവുചുരുക്കല്‍ നടപ്പാക്കുന്നത് രണ്ടുമാസത്തേക്കുകൂടി നീട്ടിവെച്ചിരിക്കുകയാണ്.

സാധാരണക്കാര്‍ക്കും മധ്യവര്‍ഗത്തിനുമുള്ള നികുതിയിളവുകള്‍ തുടരണമെന്നും അതിസമ്പന്നര്‍ക്ക് ഇളവുവേണ്ടെന്നുമുള്ള നിലപാടിലായിരുന്നു പ്രസിഡന്റ് ബറാക് ഒബാമ. എന്നാല്‍, സമ്പന്നര്‍ക്ക് അനുകൂലമായ സമീപനമായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേത്.

പുതിയ ബില്‍ പാസാക്കിയതോടെ ജോര്‍ഡ് ഡബ്ല്യൂ ബുഷിന്റെ കാലത്ത് പ്രഖ്യാപിച്ചിരുന്ന നികുതിയിളവുകള്‍ റദ്ദായി.

നാലുലക്ഷം ഡോളര്‍വരെ സമ്പാദ്യമുള്ള അമേരിക്കകാര്‍ക്ക് നികുതിയിളവുകള്‍ തുടരാമെന്നാണ് ബില്ലില്‍ പറയുന്നത്. പത്തുവര്‍ഷത്തിനുള്ളില്‍ 1.2 ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കല്‍ പദ്ധതിക്കാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

അതേസമയം, പെട്ടന്നുള്ള നികുതി വര്‍ദ്ധനവും ചെലവുചുരുക്കലും അമേരിക്കയെ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്നും ചല സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisement