Categories

‘ക്ലിന്റണ്‍ ഭരണ കാലത്ത് യു.എസ് ആണവ ബിസ്‌കറ്റ് നഷ്ടപ്പെട്ടു’

വാഷിങ്ടണ്‍: ആണവ യുദ്ധത്തിന് വേണ്ടി നിര്‍ദേശം കൊടുക്കുന്നതിനുള്ള കോഡുകളുള്‍ക്കൊള്ളുന്ന ബ്രീഫ് കേസ് തുറക്കുന്നതിനുള്ള രഹസ്യ കാര്‍ഡ് ക്ലിന്റണ്‍ ഭരണ കാലത്ത് കാണാതായതായി റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റുമാരുടെ അധീനതയില്‍ സൂക്ഷിക്കുന്നതാണ് ഈ കാര്‍ഡ്. യു.എസ് മുന്‍ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ഹ്യൂ ഷെല്‍ട്ടന്റെ ‘ വിത്തൌട്ട് ഹെസിറ്റേഷന്‍: ദ ഒഡീസി ഓഫ് ആബ് അമേരിക്കന്‍ വാരിയര്‍’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.

ഫുഡ്‌ബോള്‍ എന്നാണ് ഈ ബ്രീഫ്‌കേസിനെ വിശേഷിപ്പിക്കുന്നത്. ഇത് തുറക്കാനുള്ള കോഡുകള്‍ രേഖപ്പെടുത്തിയ ‘ബിസ്‌കറ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ഡാണ് മാസങ്ങളോളം കാണാതായത്. 2000 ല്‍ ആണ് ബിസ്‌കറ്റ് കാണാതായത്. പിന്നീട് പുതിയ കോഡ് നിര്‍മ്മിക്കുകയായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

ക്ലിന്റന്റെ സഹായി ആയിരുന്നു ബിസ്‌കറ്റ് സൂക്ഷിച്ചിരുന്നത്. മാസം തോറമുള്ള പരിശോധുനക്ക് കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല. കാര്‍ഡ് ക്ലിന്റന്റെ പക്കലാണെന്നും അദ്ദേഹം തിരക്കിലാണെന്നുമാണ് പ്രസിഡന്റിന്റെ സഹായി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നത്. കാര്‍ഡ് നഷ്ടമായെന്ന് പിന്നീട് വ്യക്തമായ ഉടന്‍ അന്നത്തെ പ്രതിരോധ സെക്രട്ടറി വില്യം കോഹന്‍ പുതിയ കോഡ് നല്‍കുകയും ബിസ്‌കറ്റിനുള്ള സുരക്ഷാ സംവിധാനം പുനര്‍ നിര്‍ണയിക്കുകയും ചെയ്യുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ