കേള്‍ക്കുന്നവര്‍ അന്തംവിട്ടുപോകും. അമേരിക്ക പോലുള്ള ഒരു രാജ്യത്ത്് ഫാഷണബിളായി നടക്കാന്‍ പാടില്ലെന്നോ? അതും വിദ്യാര്‍ത്ഥികള്‍. കുട്ടികളില്‍ അച്ചടക്കസ്വഭാവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ ഒരു സ്‌കൂളിലാണ് ഇത്തരമൊരു നിയമമുണ്ടായിരുന്നത്. എന്നാല്‍ രക്ഷിതാക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഈ നിയമം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സ്‌കൂളില്‍ നിരോധിക്കപ്പെട്ടിട്ടില്ലാത്ത വസ്ത്രം തിരഞ്ഞെടുക്കാന്‍ തങ്ങള്‍ കഷ്ടപ്പെടുന്നു എന്നായിരുന്നു രക്ഷിതാക്കളുടെ വാദം.

ഇതേത്തുടര്‍ന്ന് അമേരിക്കയിലെ പെന്‍സില്‍വാനിയ ജില്ലയിലെ സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഫാഷന്‍ പ്രതീകങ്ങളായ സ്‌കിന്നര്‍ ജീന്‍സുകള്‍ ധരിച്ചുപോകാം. ഈ റിവൈസ്ഡ് ഡ്രെസ് കോഡ് പ്രകാരം കുട്ടികള്‍ക്കിനി സ്‌കിന്നര്‍ ജീന്‍സുകള്‍ ധരിച്ചും സ്‌കൂളില്‍ പോകാം. നേരത്തെ നിലവിലുണ്ടായ നിയമത്തില്‍ ഈ ടൈറ്റ്ഫിറ്റ് പാന്റുകള്‍ സ്‌കൂളില്‍ നിരോധിച്ചിരുന്നു. നേരത്തെ കുട്ടികള്‍ക്കാവശ്യമായ വസ്ത്രം സ്‌കൂളില്‍നിന്നു നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് സ്‌കൂളിന്റെ അന്തസ്സിന് ചേരുന്ന തരത്തിലുള്ള ജീന്‍സുകള്‍ ധരിക്കാം എന്ന് തീരുമാനമെടുക്കുകയായിരുന്നുവെന്ന് ബോര്‍ഡ് മെമ്പറായ പട്രീഷ്യ സ്‌നൈഡര്‍ വ്യക്തമാക്കി. അതേസമയം ഇറക്കം കുറഞ്ഞ ടോപ്പുകള്‍ക്കുമേലുള്ള നിയന്ത്രണം അധികൃതര്‍ പിന്‍വലിച്ചിട്ടില്ല.