എഡിറ്റര്‍
എഡിറ്റര്‍
യു.എസിനെതിരെയുള്ള അസാന്‍ഞ്ചിന്റെ ആരോപണം ശ്രദ്ധ തിരിക്കാന്‍: നൂലാന്‍ഡ്
എഡിറ്റര്‍
Tuesday 21st August 2012 11:35am

വാഷിങ്ടണ്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയുടെ യു.എസ്സിനെതിരെയുള്ള ആരോപണം ലൈംഗികാരോപണ  വിഷയത്തിലുള്ള ശ്രദ്ധ തിരിക്കാനുള്ള അടവാണെന്ന് യു.എസ്.

Ads By Google

യു.എസുമായി ബന്ധപ്പെട്ട് വിക്കിലീക്‌സ് വഴി അസാഞ്ചെ പുറത്തുവിട്ട വിവരങ്ങളും ലൈംഗിക പീഡന കേസും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് വിക്‌ടോറിയ നൂലാന്‍ഡ് പറഞ്ഞു.

തനിക്കെതിരെയുള്ള വേട്ട യു.എസ് പ്രസിഡന്റ് ബറാക് ഒബാമ അവസാനിപ്പിക്കണമെന്നും യു.എസ് പ്രതികാരത്തിന്‌ ശ്രമിക്കുകയാണെന്നും അസാഞ്ചെ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു നൂലാന്‍ഡ്.

ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടി കഴിയുന്ന അസാഞ്ചയെ ലൈംഗിക കുറ്റങ്ങള്‍ക്കുള്ള വിചാരണയ്ക്കായി സ്വീഡന് വിട്ടുകൊടുക്കുമോ എന്നതാണ് നിലവിലെ വിഷയം. അതില്‍നിന്നു ശ്രദ്ധമാറ്റി യു.എസിനെ പഴിചാരാനാണ് അസാഞ്ചെ ശ്രമിക്കുന്നത്. അത് അനുവദിച്ച് തരാന്‍ കഴിയില്ല – നൂലാന്‍ഡ് പറഞ്ഞു.

യു.എസ് രഹസ്യരേഖകള്‍ ചോര്‍ത്തി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ലോകമെങ്ങും കോളിളക്കം സൃഷ്ടിക്കുന്നതിനിടയിലാണ് അസാഞ്ചെയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത്. വിക്കിലീക്‌സ് മുന്‍ വൊളന്റിയര്‍മാരായിരുന്ന രണ്ട്‌ സ്ത്രീകളാണ് ഓസ്‌ട്രേലിയന്‍ സ്വദേശിയും നാല്‍പതുകാരനുമായ അസാഞ്ചെയ്‌ക്കെതിരെ കേസ് നല്‍കിയത്.

Advertisement