വാഷിംഗ്ടണ്‍: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഇടതുപക്ഷ നേതാക്കള്‍ക്ക് തുടര്‍ച്ചയായി കാന്‍സര്‍ പിടിപെടുന്നതിനു പിന്നില്‍ യു.എസ് ആണോ എന്ന വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ പ്രസ്താവന അമേരിക്ക പുച്ഛിച്ചു തള്ളി. ഷാവേസിന്റെ പ്രസ്താവന ഭീതിതവും ആക്ഷേപാര്‍ഹവുമാണെന്ന് അമേിരിക്കന്‍ വിദേശകാര്യ വക്താവ് വിക്ടോറിയ നുലന്ദ് കുറ്റപ്പെടുത്തി. മറ്റൊരു മറുപടിയുടെ ഷാവേസിന്റെ ആരോപണം അര്‍ഹിക്കുന്നില്ലെന്നും വിക്ടോറിയ കൂട്ടിച്ചേര്‍ത്തു.

വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്, അര്‍ജന്റീനിയന്‍ പ്രസിഡന്റ് കിച്ച്‌നെര്‍ എന്നിവര്‍ക്കു പിന്നാലെ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസ്സഫ്, അദ്ദേഹത്തിന്റെ പിന്‍ഗാമി ലൂയിസ് ഇനാഷ്യോ ലുലാ ഡിസില്‍വ, പരാഗ്വേ പ്രസിഡന്റ് ഫെര്‍ണാണ്ടോ ലുഗോ എന്നീ ലാറ്റനമേരിക്കന്‍ നേതാക്കള്‍ക്ക് ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഷാവേസിന്റെ പ്രസ്താവന വന്നത്.

Subscribe Us:

കഴിഞ്ഞ ദിവസം സായുധ സേനയുടെ ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ഷാവേസ് വിവാദ പ്രസ്തവാന നടത്തിയത്. ആരുമറിയാതെ അര്‍ബുദ രോഗം പടര്‍ത്താനുള്ള സാങ്കേതിക വിദ്യ അമേരിക്ക വികസിപ്പിച്ചിട്ടുണ്ടോ എന്നും ഇത് അങ്ങേയറ്റം അസാധാരണമായ സംഭവമാണെന്നുമാണ് ഷാവേസ് പറഞ്ഞത്.

ലാറ്റിനമേരിക്കയിലെ കാന്‍സര്‍ : പിന്നില്‍ യു.എസ്സ് ആണോ എന്ന് ഷാവേസിന് സംശയം

Malayalam News
Kerala News in English