വാഷിങ്ടണ്‍: നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക്ക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കില്ലെന്ന് അമേരിക്ക. സംഭവത്തില്‍ നാറ്റോ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ഇസ്ലാമാബാദിനോട് അടിയന്തരമായി ഖേദപ്രകടനം നടത്താന്‍ ഒരുക്കമല്ലെന്നും അമേരിക്ക അറിയിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം.

അന്വേഷണറിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. ആക്രമണത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. യു.എസ് പ്രസിഡന്റ് ആക്രമണത്തെക്കുറിച്ച് ഖേദം പ്രകടിപ്പിക്കില്ല. ആക്രമണത്തില്‍ നടപടിയെടുക്കുമോ എന്ന് ഇപ്പോള്‍ മുന്‍കൂട്ടി പറയാനാകില്ലെന്നും ജേ കാര്‍ണി അറിയിച്ചു.

യു.എസ് പ്രസിഡന്റ് ആക്രമണത്തെക്കുറിച്ച് ഖേദം പ്രകടിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ ചെക്‌പോസ്റ്റിനു നേരെയുണ്ടായ നാറ്റോ ആക്രമണത്തില്‍ വ്യാപക പ്രതിഷേധമാണ് പാക്കിസ്ഥാനില്‍ ഉണ്ടായത്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നാറ്റോ അനുഭവിക്കേണ്ടി വരുമെന്ന് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Malayalam News

Kerala News in English