വാഷിംഗടണ്‍: അനധികൃത കുടിയേറ്റത്തിന് ഒത്താശ ചെയ്യുന്നു എന്നാരോപിച്ച് യു.എസ് അടച്ചുപൂട്ടിയ ട്രൈവാലി സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ പുനഃസ്ഥാപിച്ചേക്കും. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ സുസ്മിതാ ഗോംഗുലി തോമസ് ആണ് ഇതിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയത്.

സര്‍വകലാശാല പൂട്ടിയതോടെ വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്‍സ് വിസ റദ്ദാക്കിയിരുന്നു. ഇത് ഉടന്‍തന്നെ പുനഃസ്ഥാപിച്ചു നല്‍കുമെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.

അതിനിടെ യു.എസ് മാനവ വിഭവ വികസന വകുപ്പ് ഈ യൂണിവേഴ്‌സിറ്റിക്ക് അംഗീകാരം നല്‍കി. യൂണിവേഴ്‌സിറ്റി അധികൃതരുടെ വഞ്ചനയ്ക്ക് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയൊരാശ്വാസമാണ്.