ന്യൂദല്‍ഹി: പാക്കിസ്താന് നല്‍കുന്ന സൈനികസഹായം ഇന്ത്യയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പാക്കിസ്താനുമായുള്ള ചില കരാറുകളുടെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് സൈനികസഹായം നല്‍കുന്നത്. ഇത് ഇന്ത്യയെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് പി ജെ ക്രോളി പറഞ്ഞു.

‘ഇന്ത്യയുമായുള്ളതുപോലെ പാക്കിസ്താനുമായും ഞങ്ങള്‍ക്ക് ബന്ധമുണ്ട്. ഇരുരാജ്യങ്ങളുമായും ദേശീയവും അന്തര്‍ദേശീയവുമായ ചില ബന്ധങ്ങള്‍ അമേരിക്കയ്ക്കുണ്ട്. ഇരുരാജ്യങ്ങളിലും സുസ്ഥിരഭരണമുണ്ടാകുന്നത് ഏഷ്യന്‍ മേഖലയെ ശക്തിപ്പെടുത്തുമെന്നും ക്രോളി പറഞ്ഞു.