ലണ്ടന്‍: ഉസാമ ബിന്‍ ലാദനെ കുടുക്കാന്‍ അമേരിക്കയും പാക്കിസ്ഥാനും തമ്മില്‍ രഹസ്യ ധാരണയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഉസാമയെ പാക്കസ്ഥാന്റെ മണ്ണില്‍ കണ്ടെത്തിയാല്‍ അമേരിക്കക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാമെന്നായിരുന്നു ധാരണ.

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മഷറഫും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷും തമ്മിലായിരുന്നു ധാരണയുണ്ടാക്കിയിരുന്നത്. 2001-ല്‍ അഫ്ഗാനിസ്ഥാനിലെ തോറാ ബോറാ മലനിരകളില്‍ നിന്നും അമേരിക്കുടെ കണ്ണുവെട്ടിച്ച് ലാദന്‍ രക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ധാരണയുണ്ടാക്കിയതെന്ന് മാധ്യമ റിപ്പോര്‍ട്ട് പറയുന്നു.

ലാദനോ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായിരുന്ന അയ്മാന്‍ അല്‍ സവാഹിരിയോ പാക്കിസ്ഥാനിലുണ്ടെന്നറിഞ്ഞാല്‍ അമേരിക്കക്ക് ഏകപക്ഷീയമായിട്ട് തിരച്ചില്‍ നടത്താം എന്നായിരുന്നു രഹസ്യ കരാറില്‍ പറഞ്ഞിരുന്നത്.