എഡിറ്റര്‍
എഡിറ്റര്‍
യു.എസ് ഓപ്പണ്‍: വിക്‌ടോറിയ അസരങ്കെ സെമിയില്‍
എഡിറ്റര്‍
Wednesday 5th September 2012 9:39am

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്‌ടോറിയ അസരങ്കെ സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യനായ ഓസ്‌ട്രേലിയയുടെ സാമന്ത സ്‌ട്രോസറെ കീഴടക്കിയാണ് അസരങ്കെ സെമിയില്‍ ഇടംനേടിയത്.

മത്സരം 3 സെറ്റ് നീണ്ടു. സ്‌കോര്‍ 6-1, 4- 6, 7- 6. ആദ്യമായാണ് അസരങ്കെ യു.എസ് ഓപ്പണിന്റെ സെമിയില്‍ കടക്കുന്നത്. സെമിയില്‍ റഷ്യയുടെ മൂന്നാം സീഡ് താരം മരിയ ഷറപ്പോവയോ ഫ്രാന്‍സിന്റെ മരിയന്‍ ബ്രിട്ടോളിയോയിരിക്കും അസരങ്കെയുടെ എതിരാളി.

Ads By Google

അതേസമയം മരിയ ഷറപ്പോവ – മരിയന്‍ ബര്‍ത്തോളി ക്വാര്‍ട്ടര്‍ മത്സരം മഴ മൂലം പൂര്‍ത്തിയാക്കാനായില്ല. പുരുഷ വിഭാഗത്തില്‍ റിച്ചാര്‍ഡ് ഗാസ്‌കെയെ പരാജയപ്പെടുത്തി നാലാം സീഡ് സ്‌പെയിനിന്റെ താരം ഡേവിഡ് ഫെറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

എന്നാല്‍ മിക്‌സഡ് ഡബിള്‍സില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. പെയ്‌സ്-വെസ്നിന സഖ്യവും സാനിയ-കോളിന്‍ സഖ്യവും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പുറത്തായത്. മഴ മൂലം പല മത്സരങ്ങളും വൈകിയാണ് ആരംഭിച്ചത്‌

Advertisement