ന്യൂയോര്‍ക്ക: ആറാം സീഡായ ഇന്ത്യയുടെ സാനിയ മിര്‍സയും റഷ്യയുടെ എലേന വെസ്‌നിനയും ചേര്‍ന്ന കൂട്ട് കെട്ട് യു എസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം ഡബ്ബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാം റൗണ്ടില്‍ എതിരാളികളായ റഷ്യയുടെ വിറ്റാലിയ ഡയചെന്‍ങ്കോ, ഉക്രൈന്റെ ഓള്‍ഗ സവാച്ചുക് സംഖ്യത്തെ നേരിട്ട സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഇന്തോ-റഷ്യ സംഖ്യം പ്രീക്വാര്‍ട്ടറില്‍ കടന്നത്.

ഒരുമണിക്കൂര്‍ 17 മിനിറ്റ് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ 6-1, 7-6(5) എന്ന സ്‌കോറിനാണ് ഇരുവരും ജയിച്ചത്. റൊമാനിയന്‍ ജോഡികളായ ഇറിന കാമില, സിമോണ ഹാലേപ് ചെക് റിപ്പബ്ലിക്കിന്റെ ഒന്‍പതാം സീഡുകളായ ഇവേറ്റ ബെനസോവ, ബാര്‍ബോറ സഹലവോവ മത്സരവിജയികളുമായാണ് ഇന്തോ-റഷ്യന്‍ സംഖ്യത്തിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം.

പുരുഷ സിംഗിള്‍സില്‍ നിന്ന് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ഇന്ത്യയുടെ സോംദേവ് വര്‍മ്മന്‍ ഫിലിപ്പിനന്‍ കൂട്ടുകാരന്‍ ട്രീറ്റ് കോര്‍നാര്‍ഡുമൊത്ത് രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. റഷ്യയുടെ ഇഗോര്‍ ആന്‍ഡ്രീവ്, ഇഗോര്‍ കുനിറ്റ്‌സന്‍ സംഖ്യത്തിനെതിരെ 6-3, 6-4. എന്ന സ്‌കോറിനായിരുന്നു ഇന്തോ-ഫിലിപ്പെന്‍ സംഖ്യത്തിന്റെ വിജയം. പതിനാലാം സീഡുകളായ അര്‍ജന്റീനയുടെ ജുവാന്‍ ഇഗ്നേസിയോ, എഡുരാഡോ ഷെവാങ്ക് സംഖ്യവുമായാണ് ഇവരുടെ രണ്ടാം റൗണ്ട് പോരാട്ടം.