ന്യൂയോര്‍ക്ക്: പുരുഷവിഭാഗത്തില്‍ മൂന്നാം സീഡും അഞ്ച് തവണ ചാംപ്യനുമായ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡററും വനിതാ വിഭാഗത്തില്‍ ടോപ്‌സീഡ് കരോലിന്‍ വോസ്‌നിയാക്കിയും യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ കടന്നു.

മുപ്പത്തിയാറാം സീഡുകാരനായ ജുവാന്‍ മൊനാക്കോയെയാണ് ഫെഡറര്‍ അടിയറവ് പറയിച്ചത്. സ്‌കോര്‍: 6-1 6-2, 6-0. മുപ്പതുകാരനായ ഫെഡറര്‍ തുടര്‍ച്ചയായി മുപ്പതാം തവണയാണ് ഗ്രാന്‍സ്ലാം ടുര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. തുടക്കം മുതല്‍ അസാധരണ പ്രകടനമാണ് ഫെഡറര്‍ പുറത്തെടുത്തത്. അഞ്ച് യു.എസ് ഓപ്പണ്‍ കിരീടമടക്കം പതിനാറ് ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട് ഫെഡറര്‍.

ഫെഡററുടെ 227ാം ഗ്രാന്‍സ്ലാം വിജയമാണിത്. 233 വിജയങ്ങള്‍ സ്വന്തമാക്കിയ ജിമ്മി കോണേഴ്‌സ് മാത്രമാണ് ഇനി ഫെഡറര്‍ക്ക് മുന്നിലുള്ളത്.
വനിതാവിഭാഗത്തില്‍ ടോപ് സീഡ് കരോലിന്‍ വോസ്‌നിയാക്കിയും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. 2009ലെ റണ്ണര്‍ അപ്പായ വോസ്‌നിയാക്കി 103 റാങ്കുകാരിയായ വനിയ കിങിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 62, 64.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ പതിനൊന്നാം സീഡായ ജോ വില്‍ഫ്രഡ് സോംഗയാണ് ഫെഡററുടെ എതിരാളി. എട്ടാം സീഡായ മാന്‍ഡി ഫിഷിനെ തോല്‍പ്പിച്ചാണ് സോംഗ ക്വാര്‍ട്ടറിലേക്ക് കടന്നത്. കഴിഞ്ഞ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സോംഗ ഫെഡററെ തോല്‍പ്പിച്ചിരുന്നു.

വനിതാവിഭാഗത്തില്‍ ടോപ് സീഡ് കരോലിന്‍ വോസ്‌നിയാക്കിയും ക്വാര്‍ട്ടറില്‍ കടന്നു. 2009ലെ റണ്ണര്‍ അപ്പായ വോസ്‌നിയാക്കി മൂന്ന് മണിക്കൂറിലധികം നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്വറ്റ്‌ലേന ക്വസ്‌നറ്റ്‌സോവയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ : 6-7(6), 7-5, 6-2

ആദ്യ സെറ്റ് എതിരാളിക്ക് മുന്നില്‍ അടിയറ് വച്ചതിന് ശേഷം ശക്തമായി തിരിച്ച് വന്ന് രണ്ടും മൂന്നും സെറ്റ് സ്വന്തമാക്കിയാണ് നിലവിലെ ഒന്നാം റാങ്കുകാരിയായ വോസ്‌നിയാക്കി ക്വാര്‍ട്ടറില്‍ കടന്നത്. പത്താം സീഡായ ആന്ദ്രെ പെറ്റ്‌ക്കോവിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ വോസ്‌നിയാക്കിയുടെ എതിരാളി.