പൂനെ: പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ കൗണ്‍സുലേറ്റ് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനോട് മാപ്പുപറഞ്ഞു. കൗണ്‍സുലേറ്റിന്റെ നീക്കം വിവാദമായതിനെ തുടര്‍ന്നാണ് നടപടി.

മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്ന ചടങ്ങിനെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ഛഗന്‍ ബുജ്പല്‍ എന്നിവരോട് പാസ്‌പോര്‍ട്ടും മറ്റു തിരിച്ചറിയില്‍ രേഖകളും ഹാജരാക്കാനായിരുന്നു കൗണ്‍സുലേറ്റ് നിര്‍ദ്ദേശിച്ചത്.